Ind disable
എല്ലാ വായനക്കാര്‍ക്കും ഈ ബ്ലോഗിലേക്കു സ്വാഗതം പുതിയ ബ്ലോഗ് cahsscoyalmannam കാണുക എല്ലാ സുഹൃത്തുക്കള്‍ക്കും എല്ലാ കുട്ടികള്‍ക്കും ശുഭദിനാശംസകള്‍.. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

എസ്.എസ്.എല്‍.സി പരീക്ഷാഫലം


എസ്.എസ്.എല്‍.സി പരീക്ഷ : ഫലപ്രഖ്യാപനം 20 ന്
2015 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ഏപ്രില്‍ 20 തിങ്കളാഴ്ച നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. പ്രഖ്യാപിച്ചാലുടന്‍
www.prd.kerala.gov.in
kerala.gov.in
www.result.prd.kerala.gov.in 
www.keralaresults.nic.in
www.results.kerala.nic.in
Register No wise Reults    Districtwise results
എന്നീ വെബ് സൈറ്റുകളുടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാം. 
എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെയും
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098. 
സഫലം : എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായിresults.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

Anual Exam Keys 2015



Anual Exam Keys




പുതിയ വോട്ടര്‍ ഐ ഡി കാര്‍ഡ്


കേരളത്തിലെ നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരുടെ കാര്‍ഡുകള്‍ പുതുക്കുന്നതിനവസരം. നിലവിലുള്ള കാര്‍ഡിന് പകരംPVC Elector ID Card ആക്കി മാറ്റാവുന്നതാണ്. ഓണ്‍ലൈനായി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം നിലവിലെ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഒദ്യോഗിക വെബ്‌പോര്‍ട്ടലില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതിനായി താഴെപ്പറയുന്നവ കയ്യില്‍ കരുതുക
  1. നിലവിലുള്ള കാര്‍ഡിന്റെ നമ്പര്‍
  2. ആധാര്‍ കാര്‍ഡിന്റെ നമ്പര്‍
  3. പുതിയ കളര്‍ പാസ്‌പോര്‍ട്ട് ഫോട്ടോ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ളത്(ലൈറ്റ് ബാക്ക്ഗ്രൗണ്ടിലായിരിക്കണം)
  4. മൊബൈല്‍ നമ്പര്‍
  5. നിലവിലെ കാര്‍ഡില്‍ മറ്റെന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ്
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ഡിജിറ്റല്‍ രൂപത്തിലില്ലെങ്കില്‍ അതിന്റെ കോപ്പി ബൂത്ത് ലെവല്‍ ഓഫീസര്‍ തെളിവെടുപ്പിന് വരുന്ന അവസരത്തില്‍ സമര്‍പ്പിച്ചാലും മതി. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതിന്മേല്‍ തെളിവെടുപ്പിനായി ആ പ്രദേശത്തെ ബൂത്തിന്റെ ചുമതലയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ നിങ്ങളുടെ വീട്ടിലെത്തും . ബന്ധപ്പെട്ട രേഖകളുടെ ശരി പകര്‍പ്പ് അദ്ദേഹത്തിന് സമര്‍പ്പിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ അതിന്റെ കോപ്പിയും സമര്‍പ്പിക്കേണ്ടി വരും. പുതിയ കാര്‍ഡിന് പത്ത് രൂപ നല്‍കേണ്ടി വരും . കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കായി ജില്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
ഫോട്ടോയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവിടെ
ഇതോടൊപ്പം തന്നെ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പുതുതായി പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം  ലഭിക്കുന്നതാണ്

നിലവിലുള്ള കാര്‍ഡ് പുതുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

ആധാര്‍ കാര്‍ഡ്

 

ആധാര്‍ കാര്‍ഡ്- പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍

ആധാറിന് എന്‍റോള്‍ ചെയ്യുന്നതിനായി ഏറ്റവും അടുത്തുള്ള ആധാര്‍ എന്‍റോള്‍ കേന്ദ്രത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുമായി ചെല്ലുക
  • ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • ആധാര്‍ എന്‍റോള്‍മെന്റിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതെന്ന് ഇവിടെ നിന്നും അറിയാം 
ആധാര്‍ സ്റ്റാറ്റസ് അറിയുന്നതെങ്ങനെ
  • SMS വഴി :- UID STATUS <14 digit EID> എന്ന് ടൈപ്പ് ചെയ്ത് 51969 എന്ന നമ്പറിലേക്ക് sms അയക്കുക
  • 1800 300 1947 എന്ന ടോള്‍ഫ്രീ നമ്പറില്‍ നിന്നും ലഭിക്കും
  • ഓണ്‍ലൈനായി അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  
ഒറിജിനല്‍ ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം
  • ഇവിടെ നിന്നും ലഭ്യമാകുന്ന സൈറ്റില്‍ നിന്നും e-aadhaar Download ചെയ്യാവുന്നതാണ് . ഇത് എല്ലാ ആവശ്യങ്ങള്‍ക്കും ഒറിജിനല്‍ ആയി ഉപയോഗിക്കാവുന്നതാണ് 
ആധാര്‍ എന്‍റോള്‍മെന്റ്  രസീത് നഷ്ടപ്പെട്ടാല്‍ എന്‍റോള്‍മെന്റ് നമ്പ്ര‍ ലഭിക്കുന്നതിന്
  • ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ ആധാര്‍ സമയത്ത് നല്‍കിയ വിവരങ്ങള്‍ നല്‍കിയാല്‍ മൊബൈല്‍ നമ്പരില്‍ വിവരങ്ങള്‍ ലഭിക്കും.
  • കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 1800 4251 1800 എന്ന ടോള്‍ ഫ്രീ നമ്പരിലും വിവരങ്ങള്‍ ലഭിക്കും
ആധാറിലെ വിവരങ്ങള്‍(Name,Sex, Date of Birth,Address, Mobile Number) എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന്
  • ഏതെങ്കിലും എന്‍റോള്‍മെന്റ് കേന്ദ്രത്തില്‍ ശരിയായ രേഖകള്‍ സഹിതം അപ്‌ഡേറ്റ് ചെയ്യാം
  • ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ഫോമില്‍ ശരിയായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മതി
  • തപാല്‍ മുഖേന പൂരിപ്പിച്ച അപേക്ഷയോടൊപ്പം രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം UIDAI, Post Box No 99, Banjara Hills, Hyderabad, 500034 എന്ന വിലാസത്തിലോ UIDAI, Post Box No 10, Chindwara, Madhya Pradesh, 480001 എന്ന വിലാസത്തിലോ അയച്ചാല്‍ മതി.
ആധാര്‍ നമ്പറിനെ LPG Consumer Number-മായോ Bank Account മായോ ബന്ധപ്പെടുത്തുന്നതിന്
  • ബാങ്ക് അക്കൗണ്ടമായി ലിങ്ക് ചെയ്യുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന Form1 പൂരിപ്പിച്ച് ബാങ്ക് ശാഖയില്‍ നല്‍കുക.
  • Adhaar-നെ Consumer Number-മായി ബന്ധിപ്പിക്കുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന Form2 പൂരിപ്പിച്ച്LPG Distributor-ക്ക് നല്‍കുകയോ 18002333555 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലെ Start Now എന്ന ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനായോ ചെയ്യാവുന്നതാണ്
  • sitcblog നോട് കടപ്പാട്